ചില ബാല്യ കാല സ്മരണകൾ.

 സമർപ്പണം : ഈ ഓർമകൾ തന്ന സുഹൃത്തുക്കൾക്ക് .....



മാമൻ ചെന്നൈയിൽ നിന്ന് ഒരു കുതിര കൊണ്ട് വന്നത്രെ ..... സായാഹ്നങ്ങളിൽ അവർ അതിൽ കടലോരത്തു കൂടെ സവാരി പോകുമെന്ന് ...... കുതിരയുടെ നിറം ചോദിച്ചപ്പോൾ അവൻ പറഞ്ഞു  "പച്ച" .....


നഴ്സറിയിൽ തുടക്ക കാലത്തു കണ്ട ആ കുസൃതി പെൺകുട്ടി പിന്നെ കുറെ നാൾ  വരാതെ ആയി.... പരീക്ഷ ദിനത്തിൽ പ്രത്യക്ഷപ്പെട്ട അവളോട് ടീച്ചർ ചോദിച്ച ചോദ്യത്തിന് ഉത്തരം അവൾ പറഞ്ഞു "'അമ്മ" എന്ന്..... ചോദ്യം, പാൽ തരുന്ന ഒരു മൃഗം ഏതെന്നും.....


അതെ ദിനത്തിൽ സൂര്യൻ എവിടെ ഉദിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം "പാടത്തു" എന്ന് ഉത്തരം പറഞ്ഞു ഒരു മഹതി 


കന്യാസ്ത്രീ എന്തെ പ്രസവിക്കുന്നില്ല എന്ന് കന്യാസ്ത്രീ അടുത്ത് നിൽക്കുമ്പോൾ വളരെ ബാലിശമായ സംശയം അമ്മയോട് ചോദിച്ച ഒരു സുഹൃത്തും എനിക്ക് ഉണ്ടായിരുന്നു.... "'അമ്മ അവന്റെ വായ പൊതി പിടിച്ചതും ഞങ്ങൾ സ്മരിക്കുന്നു"....


പറമ്പിൽ കളിയ്ക്കാൻ പോയപ്പോ കണ്ട ഒരു ചെടി പറിച്ചു വീട്ടിലെ കായ്ക്കുന്ന പേര മരത്തിൽ കെട്ടി വെച്ച് നന്മ മരമായ ഒരു സുഹൃത്തു എനിക്കുണ്ടായിരുന്നു... ഇത്തിൾ ചുറ്റി പേരമരം കരിഞ്ഞു പോയപ്പോൾ അവന്റെ നന്മയെ ഓർത്തു അവന്റെ വീട്ടുകാർ തലയിൽ കൈ വെച്ചു .... ആ കൈ വല്ലപ്പോഴും അവരുടെ തലയിൽ വെക്കാൻ അവൻ ഇപ്പോഴും അവസരം ഉണ്ടാക്കാറുണ്ട്. 


മഴത്തു തളം കെട്ടിയ വെള്ളത്തിൽ വിരിഞ്ഞു ഇറങ്ങിയ മാക്രികളെ ഗപ്പി മീനാണെന്ന് പറഞ്ഞു വിറ്റ മഹാൻ ഇന്ന് ആരോഗ്യ മേഖലയിൽ വിദഗ്‌ധൻ ആണ് .


സ്കൂളിൽ നിന്ന് തല്ലു കിട്ടാതെ ഇരിക്കാൻ ക്ലാസ്സിൽ ബോധം കേട്ട് വീണ അവൻ കണ്ണുകൾ മുറുകെ അടച്ചു കിടന്നത് 2 മണിക്കൂർ. അധ്യാപകരും രക്ഷിതാക്കളും ഈ ബോധംകെടൽ ഇന്നും ഓർമ്മിക്കുന്നു..... 


അച്ഛന്റെ റിവോൾവർ ക്ലാസ്സിൽ കൊണ്ടുവന്നു ഷോ കാണിച്ച ഒരു കേമൻ .......... ചൂരൽ കഷായത്തിന്റെ വില അവൻ അന്ന് അറിഞ്ഞു , സ്കൂളിൽ നിന്നും, വീട്ടിൽ നിന്നും......


ഗൾഫിൽ നിന്നു അങ്കിൾ കൊണ്ടുവന്ന ബെര്മൂട പാവാട കളസം ആണെന്ന് പറഞ്ഞു കളിയാക്കിയ കൂട്ടുകാരൻ ഇന്ന് നാട്ടിലെ അറിയപ്പെടുന്ന ഫ്രീക്കൻ....


Comments

Popular posts from this blog

കിളിക്കൂട്

നിഴൽ കുറിപ്പ്

അരയും തുടയും - ഒരു ഓർമ്മകുറിപ്പ്