അരയും തുടയും - ഒരു ഓർമ്മകുറിപ്പ്
അങ്ങനെ LKG UKG വിദ്യാഭ്യാസം ഉജ്വല വിജയം കരസ്ഥമാക്കി അവൻ ഒന്നാം ക്ലാസ്സിൽ പഠിക്കാൻ യോഗ്യത നേടിയിരിക്കുന്നു... നീ പഠിച്ചു വലിയ ആളാവണം. അവന്റെ മാതാപിതാക്കൾ അവന്റെ ചെവിയിൽ ഇടക്കിടയ്ക്ക് മന്ത്രിച്ചുകൊണ്ടിരുന്നു. കുട്ടിക്കളസം വലിച്ചു പൊക്കിയിട്ടിട്ടു അവൻ മനസ്സിൽ ഒരു തീരുമാനം എടുത്തു ... അതെ പഠിച്ചു വലിയ ഒരാളാകണം... മറ്റു കുട്ടികളെപ്പോലെ പുതിയ പഠനോപകരണങ്ങൾ വാങ്ങി അവൻ സ്കൂൾ തുറക്കുന്നത് കാത്തിരുന്നു, തവള മഴ വരാൻ കാത്തിരിക്കുന്ന പോലെ. ആ സുദിനം എത്തി. ജൂൺ 1, 1994. ഇല്ല മഴക്കോൾ ഇല്ല.. 'അമ്മ പറഞ്ഞു പതിവ് പോലെ അവൻ ചുരുണ്ടു കൂടി ഉറക്കമാണ്... വാ എണീക്ക് .... നമുക്ക് ഷൂളിൽ പോകണ്ടേ.... ഇന്ന് ഒന്നാം ക്ലാസ്സിൽ പോകേണ്ട ... പുതിയ ബാഗ്, വാട്ടർ ബോട്ടിൽ , ബുക്ക് , യൂണിഫോം ഏതെല്ലാം കൊണ്ട് നമുക്ക് സ്കൂളിൽ പോകാം... വാ എണീക്ക് .... അങ്ങനെ 'അമ്മ അവനെ ഉറക്കം എണീപ്പിച്ചു, മുഖവും കഴുകി, അടുക്കളയിലെ അമ്മിക്കല്ലിന്റെ പുറത്തു ഇരുത്തി. അവന്റെ പേര് എഴുതിയ ആ ഗ്ലാസിൽ അവനു ചായയും കൊടുത്തു. അപ്പോഴാണ് ആ കാര്യം 'അമ്മ പറഞ്ഞെ .... ഇന്ന് നിന്നെ സ്കൂളിൽ കൊണ്ടുപോകുന്നത് ഞാൻ അല്ല , പകരം ആന്റി ...