Posts

Showing posts from November, 2024

യുദ്ധഭൂമിയിലെ കഴുത

Image
യുദ്ധത്തിന്റെയും നാശനഷ്ടത്തിന്റെയും മനുഷ്യസങ്കടത്തിന്റെയും നടുവിൽ, കഴുത അതിന്‍റെ ചുമലുകളിൽ ഇഷ്ടമില്ലാത്ത ഭാരവുമായി മുന്നോട്ട് നടന്നു നീങ്ങുന്നു. കഴുതയുടെ ഓരോ കാൽപാടുകളും ചതഞ്ഞ മണ്ണിൽ പതിയുമ്പോൾ, ചുറ്റുമുള്ളവരുടെ മുറവിളികൾ, യുദ്ധത്തിന്റെ പേടിയും വിഷമവും, അദൃശ്യമായ ഒരു ഭാരം പോലെ കഴുതക്കും തോനുന്നു. അവർക്ക് അഭയം നൽകുന്ന സൈനികരുടെ കർശനമായ ശബ്ദങ്ങളും ക്ഷമയോടെ പിടിച്ചു നിൽക്കുന്ന കുട്ടികളുടെ നിശബ്ദതയും കഴുതയുടെ  ചെവിയിൽ ഭാരമാംവിധം ചെന്ന് വീഴുന്നു. കഴുത വളരെ ക്ഷീണിതനാണ്, ഒരിക്കലും കണ്ടിട്ടില്ലാത്ത തോന്നലുകൾക്കിടയിലൂടെ ചെറുതായി മുന്നോട്ട് നീങ്ങുന്നുണ്ട്. ഇന്ന് എപ്പോഴേക്കാളും വ്യത്യസ്തമാണ്, ചുമട്ടിന്‍റെ തൂക്കം മാത്രമല്ല, മനുഷ്യർ വഹിക്കുന്ന വേദനയും അതിന്റെ മനസ്സിൽ അലയടിച്ചു. അനുദിനം കഴുത നേരിടുന്നവയെക്കാൾ വലിയ ഒരു ഭാരം. കഴുത മുന്നോട്ടു നീങ്ങി, അതിന്‍റെ ദാഹം തീർക്കാനായി ഒരു സൈനികൻ ചെറുതായി വെള്ളം നല്‍കുന്നു. ആ നീരിന്റെ  തണുപ്പ് കഴുതയുടെ വരണ്ട നാവിൽ ഒരു ചെറിയ ആശ്വാസം കൊണ്ടുവന്നു. ഒരക്ഷരം പറയാതെ ദീനവുമായ കടമകൾ മാത്രം പേറുന്ന ജീവിതത്തിലേക്ക് , മനുഷ്യരോടൊത്തു അവനും മുന്നോട്ട് നീങ്ങ...