യുദ്ധഭൂമിയിലെ കഴുത
യുദ്ധത്തിന്റെയും നാശനഷ്ടത്തിന്റെയും മനുഷ്യസങ്കടത്തിന്റെയും നടുവിൽ, കഴുത അതിന്‍റെ ചുമലുകളിൽ ഇഷ്ടമില്ലാത്ത ഭാരവുമായി മുന്നോട്ട് നടന്നു നീങ്ങുന്നു. കഴുതയുടെ ഓരോ കാൽപാടുകളും ചതഞ്ഞ മണ്ണിൽ പതിയുമ്പോൾ, ചുറ്റുമുള്ളവരുടെ മുറവിളികൾ, യുദ്ധത്തിന്റെ പേടിയും വിഷമവും, അദൃശ്യമായ ഒരു ഭാരം പോലെ കഴുതക്കും തോനുന്നു. അവർക്ക് അഭയം നൽകുന്ന സൈനികരുടെ കർശനമായ ശബ്ദങ്ങളും ക്ഷമയോടെ പിടിച്ചു നിൽക്കുന്ന കുട്ടികളുടെ നിശബ്ദതയും കഴുതയുടെ ചെവിയിൽ ഭാരമാംവിധം ചെന്ന് വീഴുന്നു.
കഴുത വളരെ ക്ഷീണിതനാണ്, ഒരിക്കലും കണ്ടിട്ടില്ലാത്ത തോന്നലുകൾക്കിടയിലൂടെ ചെറുതായി മുന്നോട്ട് നീങ്ങുന്നുണ്ട്. ഇന്ന് എപ്പോഴേക്കാളും വ്യത്യസ്തമാണ്, ചുമട്ടിന്‍റെ തൂക്കം മാത്രമല്ല, മനുഷ്യർ വഹിക്കുന്ന വേദനയും അതിന്റെ മനസ്സിൽ അലയടിച്ചു. അനുദിനം കഴുത നേരിടുന്നവയെക്കാൾ വലിയ ഒരു ഭാരം.
കഴുത മുന്നോട്ടു നീങ്ങി, അതിന്‍റെ ദാഹം തീർക്കാനായി ഒരു സൈനികൻ ചെറുതായി വെള്ളം നല്‍കുന്നു. ആ നീരിന്റെ തണുപ്പ് കഴുതയുടെ വരണ്ട നാവിൽ ഒരു ചെറിയ ആശ്വാസം കൊണ്ടുവന്നു. ഒരക്ഷരം പറയാതെ ദീനവുമായ കടമകൾ മാത്രം പേറുന്ന ജീവിതത്തിലേക്ക് , മനുഷ്യരോടൊത്തു അവനും മുന്നോട്ട് നീങ്ങുന്നു.
കഴുതയുടെ ചിന്തയിൽ , ഇവിടത്തെ മനുഷ്യർ എന്താണ് അനുഭവിക്കുന്നത്? എന്തിനാണ് അവർ യുദ്ധം കൊണ്ടും നാശം കൊണ്ടും ബുദ്ധിമുട്ടുന്നത്?
കഴുതക്ക് അതിനെക്കുറിച്ച് പരിചയമില്ലെങ്കിലും , അതിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യന്റെ കണ്ണിൽ തഴുകുന്ന ഭയവും , ഓരോ ചുവടിലും നിറഞ്ഞ വിങ്ങലും, ചില ചിന്തകളും കഴുതയുടെ നിശബ്ദ ഹൃദയത്തിൽ പതിയുന്നുണ്ട്.
അവന്റെ ഉള്ളിലെ ഒരു ചെറിയ തോന്നൽ ഇങ്ങനെ ആവാം, അവർ വീട് നഷ്ടപ്പെടുത്തിയവരാണ്, ആ മണ്ണിൽ പിറന്നവരും അവിടുന്ന് സ്വന്തം ചേലും പരിസ്ഥിതിയും നഷ്ടപ്പെട്ടു നിൽക്കുന്നവരുമാണ്. പ്രിയപ്പെട്ടവരെ, വീടിന്റെ ഓർമകൾ, വീടിനകത്തുള്ള സന്തോഷവും ഉന്മേഷവും നഷ്ടപ്പെട്ടവർ. അവരുടെ ഉള്ളിൽ ഒരു കാത്തിരിപ്പുണ്ട്, "മറ്റൊരു ദിവസം കാണാമോ?" എന്ന്.
കഴുതയെ നിശബ്ദമാക്കുന്ന ആ ഭാരം അതിന്റെ മനസ്സിൽ ഒരു വ്യഥയായി, ഒരു വിലാപമായി മാറുകയാണ് . കഴുതയ്ക്ക് അവൻ ആരോടാണ് മുഴുവനായി ഇതൊക്കെയും പങ്കുവെക്കുക എന്നു അറിയില്ല, എന്നാൽ ഇനിയും ജീവിക്കാനുള്ള ഒരു ഉറപ്പുമാണ് അവണ്റ്റെ മനസ്സിൽ.
അതിന്‍റെ ഓരോ ചുവടിലും, പ്രതീക്ഷയ്ക്കു വേണ്ടി നിലകൊള്ളേണ്ട ഒരു പൊരുതലിന്റെ ഭാവമാണ്; നിശബ്ദതയും, തന്റെ ചുമലിൽ പതിഞ്ഞിരിക്കുന്ന ഭാരവും പേറി മുന്നോട്ടു നീങ്ങാനും, ഒരു ദൂരം പിന്നിടാനും, ഇനിയും ജീവിക്കാനും ഉള്ള പ്രതീക്ഷ.

Comments
Post a Comment