അരയും തുടയും - ഒരു ഓർമ്മകുറിപ്പ്
അങ്ങനെ LKG UKG വിദ്യാഭ്യാസം ഉജ്വല വിജയം കരസ്ഥമാക്കി അവൻ ഒന്നാം ക്ലാസ്സിൽ പഠിക്കാൻ യോഗ്യത നേടിയിരിക്കുന്നു... നീ പഠിച്ചു വലിയ ആളാവണം. അവന്റെ മാതാപിതാക്കൾ അവന്റെ ചെവിയിൽ ഇടക്കിടയ്ക്ക് മന്ത്രിച്ചുകൊണ്ടിരുന്നു. കുട്ടിക്കളസം വലിച്ചു പൊക്കിയിട്ടിട്ടു അവൻ മനസ്സിൽ ഒരു തീരുമാനം എടുത്തു ... അതെ പഠിച്ചു വലിയ ഒരാളാകണം...
മറ്റു കുട്ടികളെപ്പോലെ പുതിയ പഠനോപകരണങ്ങൾ വാങ്ങി അവൻ സ്കൂൾ തുറക്കുന്നത് കാത്തിരുന്നു, തവള മഴ വരാൻ കാത്തിരിക്കുന്ന പോലെ.
ആ സുദിനം എത്തി. ജൂൺ 1, 1994.
ഇല്ല മഴക്കോൾ ഇല്ല.. 'അമ്മ പറഞ്ഞു
പതിവ് പോലെ അവൻ ചുരുണ്ടു കൂടി ഉറക്കമാണ്... വാ എണീക്ക് .... നമുക്ക് ഷൂളിൽ പോകണ്ടേ.... ഇന്ന് ഒന്നാം ക്ലാസ്സിൽ പോകേണ്ട ... പുതിയ ബാഗ്, വാട്ടർ ബോട്ടിൽ , ബുക്ക് , യൂണിഫോം ഏതെല്ലാം കൊണ്ട് നമുക്ക് സ്കൂളിൽ പോകാം... വാ എണീക്ക് .... അങ്ങനെ 'അമ്മ അവനെ ഉറക്കം എണീപ്പിച്ചു, മുഖവും കഴുകി, അടുക്കളയിലെ അമ്മിക്കല്ലിന്റെ പുറത്തു ഇരുത്തി. അവന്റെ പേര് എഴുതിയ ആ ഗ്ലാസിൽ അവനു ചായയും കൊടുത്തു.
അപ്പോഴാണ് ആ കാര്യം 'അമ്മ പറഞ്ഞെ .... ഇന്ന് നിന്നെ സ്കൂളിൽ കൊണ്ടുപോകുന്നത് ഞാൻ അല്ല , പകരം ആന്റി ആണെന്ന്. കാരണം അമ്മയ്ക്ക് വയ്യ എന്ന്.. അപ്പൊ നീ കുളിച്ചൊരുങ്ങി ആന്റി യെ പോയി വിളിച്ചിട്ടു വരണം. എന്നിട്ട് നിങ്ങൾ ഒന്നിച്ചു സ്കൂളിൽ പോയാൽ മതി...
അങ്ങനെ അവൻ കുളിച്ചൊരുങ്ങി പുത്തൻ ഉടുപ്പിട്ടു ആന്റിയുടെ വീട് ലക്ഷയമാക്കി നടന്നു... ഒരു 10 മിനിറ്റ് നടക്കണം അവിടെ എത്താൻ....
ഒരു മൂളിപ്പാട്ടും പാടി അവൻ ലക്ഷ്യസ്ഥാനത്തേക്കു നടന്നു... വളരെ വിജനമായ വഴി നടന്നു വേണം അവിടെ പോകാൻ. ചുറ്റും തെങ്ങിൻ തോപ്പ് മാത്രം. അവിടെ അവിടെ 1 - 2 വീടുകൾ. ഓരോ പറമ്പും വേർതിരിക്കുന്ന കപ്പ തണ്ടു വെച്ചുപിടിപ്പിച്ചിരിക്കുന്ന വേലി. ആ വേലിയോട് ചേരെയുള്ള നടവഴി..
വീട്ടിൽ നിന്ന് ഏറെ ദൂരം താണ്ടിയിരിക്കുന്നു.
അവന്റെ മൂളിപ്പാട്ട് കേൾക്കാൻ വീശിയടിച്ച കാറ്റു പോലും ബ്രേക്ക് ഇട്ടു ... പ്രകൃതി ഒന്ന് രണ്ടു നിമിഷത്തേക്ക് നിശ്ചലമായി... നിശബ്ദതയിൽ ആ പാട്ടു അലയടിച്ചു...
കരിയിലയുടെ അനക്കം .... ങേ .... അവൻ അല്ലാതെ ആരോ അവിടെ അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു... ആ കരിയിലയുടെ അനക്കം അവനെ അസ്വസ്ഥനാക്കി... ആരാ ... അവൻ ചുറ്റും നോക്കി.. ഒന്നും കാണാൻ ഇല്ല ... അവന്റെ മൂളിപ്പാട്ടിന് താളം നൽകി കൊണ്ട് അവന്റെ ചങ്കു പടപടാ ഇടിച്ചു...
ആരാ അവിടെ അവൻ ചോദിച്ചു ... but ശബ്ദം പുറത്തു വന്നില്ല ... എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ പതറി...
വീണ്ടും എന്തോ ശബ്ദം... ഒന്നല്ല ഒന്നിൽ കൂടുതൽ പേർ ഉണ്ട്... What to do ? അവൻ ആലോചിച്ചു.. സകല ധൈര്യവും എടുത്തു അവൻ ഒന്നുകൂടെ ചുറ്റുവട്ടം വീക്ഷിച്ചു...
There ദേ are .... "ശ്വാനന്മാർ" ... അതും നാടൻ ... നല്ല പൊരിച്ച മീനും ചോറും കഴിച്ചു വളർന്ന നാടൻ നായകൾ ... 2 എണ്ണം.. തെങ്ങിന് തടം വെട്ടിയതിന് താഴെ ഒളിച്ചിരുന്നു അവനെ നോക്കുന്നു.
എന്ത് ചെയ്യും അവൻ വീണ്ടും ധൈര്യം സംഭരിച്ചു അവറ്റകളെ ആട്ടിപായിക്കാൻ നോക്കി.. കണ്ടാൽ പീക്കിരിയും അതേസമയം ഗുണ്ടുമണിയും ആയ അവനെ നോക്കി ആ നായകൾ പുച്ഛിച്ചു.
അവർ അവന്റെ അടുത്തേക്ക് ചീറി അടുത്തു.. അവറ്റകൾ അവന്റെ അടുത്തെത്തുന്നതിനു മുന്നേ അവയുടെ കുര അവനെ അസ്വസ്ഥനാക്കി... yes ... സൗണ്ട് ട്രാവെൽസ് അറ്റ് എ സ്പീഡ് ഓഫ് 331.29 metres per second. അതെ അവൻ ഒരു ബാലപാഠം പഠിച്ചു..
മൂന്നാമതും ധൈര്യം സംഭരിച്ചു അവൻ വേലിയിലെ ഒരു കപ്പ തണ്ടു പിഴുതെടുത്തു. Yes അവന്റെ കൈയിൽ ഒരു ആയുധം ... കപ്പ തണ്ടു...
ഞായറാഴ്ചകളിൽ മഹാഭാരത സീരിയലിൽ കണ്ട ഏതോ ഒരു character ഗദ വീശുന്നപോലെ അവൻ ആ കപ്പത്തണ്ടു ആ പട്ടികളെ തള്ളി ഓടിക്കാൻ ആഞ്ഞു വീശി... fate ... കപ്പത്തണ്ടു 2 പീസ്.
ആയുധം പ്രയോഗിക്കുന്നതിനു മുന്നേ തന്നെ തകർന്നിരിക്കുന്നു... R & D ഈസ് important.
ഇനി 19 ആം അടവ് മാത്രമേ മുന്നിൽ ഉള്ളു ... പൂഴിക്കടകൻ .... ആ പുഴിമണലിൽ 100 , 110 സ്പീഡിൽ ഓടുക... "കടി കിട്ടണ്ട എങ്കിൽ മാത്രം''
"ഒന്ന് ഉച്ചത്തിൽ കരഞ്ഞെങ്കിൽ" എന്ന് അവനു തോന്നി, ഭാവിയിൽ ആ ഡയലോഗ് 2 വർഷത്തിന് ശേഷം ഒരു പ്രമുഖ സിനിമയിൽ കടമെടുത്തു..
ആന്റിടെ വീട് കുറച്ചു ദൂരെ കാണാം ... അവൻ ഉച്ചത്തിൽ കീറി വിളിച്ചു ആന്റിടെ വീട് ലക്ഷയമാക്കി ഓടി ... പിന്നാലെ പട്ടികളും...
ഫോട്ടോ ഫിനിഷശിനുള്ള അവസാന നിമിഷങ്ങൾ .. അവൻ ആദ്യം ഓടി വീടെത്തുവോ അതോ അതിനു മുൻപ് പട്ടി അവന്റെ നിതംബത്തിൽ പല്ലുകൾ ആഴത്തിൽ അമർത്തുമോ?
ചെയ്‌സ് .... അവരുടെ കുര അങ്ങനെ എന്തോ പറയുന്ന പോലെ അവനു തോന്നി...
അവന്റെ കാറിച്ച കേട്ട് വീട്ടിൽ നിന്ന് ആന്റിയും uncleum ഇറങ്ങി ഓടി വരുന്നു... അവൻ അവരുടെ അടുത്തേക്ക് ഓടുന്നു, നായകൾ അവനെ പിൻതുടറ്ന്നു... ഏതു നിമിഷവും എന്തും സംഭവിക്കാം.... OMG ....
പുത്തൻതോപ്പ് ജയ്‌ഹിന്ദ് ഫുട്ബോൾ ക്ലബ്ബിലെ ഗോളി ആയ uncle ശര വേഗത്തിൽ അവന്റെ അടുത്തേക്ക് ചീറി പാഞ്ഞു അടുത്തേക്കുന്നു ... എത്തിയ പാടെ ഇരു കൈകളും കൊണ്ട് അവനെ പൊക്കി എടുത്തു... പിന്നെ ഒരു ഫ്രീ കിക്ക് ... അതാ ഒരു പട്ടി എയർ ഇൽ പറന്നു പോകുന്നു... ഒരു ഫ്രീ കിക്ക് എടുക്കുന്ന ലാഘവത്തോടെ പുള്ളി ആ പട്ടിയെ കാറ്റിൽ പറത്തി ... അപ്പോഴും അവൻ അങ്കിൾ ഇന്റെ കൈകളിൽ ഉണ്ടായിരുന്നു..
പക്ഷെ അവനു എന്തോ ഒരു അസ്വസ്ഥത ഉള്ള പോലെ ...
എന്ത് ... അവർ വിജയിച്ചെന്നോ..... ?
ഹൌ ഈസ് ഇറ്റ് പോസ്സിബിൾ ?
അതെ ... അവർ ലക്‌ഷ്യം കണ്ടിരുന്നു.... അരയിലും തുടയിലും.......
പിന്നെ ആശുപത്രി സ്കൂൾ. സ്കൂൾ ആശുപത്രി .... രംഗം മാറി മറിയുകയാണ് സുഹൃത്തുക്കളെ ...... അങ്ങനെ തിന്നിട്ടു എല്ലിൽ കേറിയ അവനു പട്ടിയുടെ പല്ലിൽ കുടുങ്ങാനും അവസരം ലഭിച്ചു.....
അങ്ങനെ ആശുപത്രിയിൽ നിന്നും കിട്ടി കുറെ കുത്തു.... ഏതെല്ലാത്തിനും ശേഷം ഒന്നാം ക്ലാസ്സിൽ പഠിച്ചു മിടുക്കാനാകാൻ അവൻ അന്ന് പോലും അവധി എടുക്കാതെ സ്കൂളിൽ പോയി... അവന്റെ മാതാപിതാക്കൾ പറഞ്ഞതാണ് അവന്റെ ഉള്ളിൽ അലയടിച്ചു ....
ക്ലാസ്സിൽ എത്തിയ അവൻ ഒരു ബെഞ്ചിന്റെ മൂലയിൽ ഒരു പ്രത്യേക പൊസിഷനിൽ ഇരുന്നു.... ....
ഇന്നും എനിക്ക് ....... സോറി "അവനു" ജൂൺ 1 ആകുമ്പോൾ കുട്ടികൾ സന്തോഷത്തോടെ സ്കൂളിൽ പോയി തുടങ്ങുമ്പോൾ ....... അവൻ അവന്റെ അരയും തുടയും ഒന്ന് ഓർത്തു പോകും....
ശുഭം
Courtesy
@lenance അങ്കിൾ
@mable ആന്റി
Comments
Post a Comment