കിളിക്കൂട്

ദുരന്തങ്ങൾ എഴുതി മടുത്തു.. 


ഇനി എന്ത് ഏഴുതും എന്ന് ആലോചിച്ചപ്പോൾ ഇന്ദുവിനെക്കുറിച്ച് എഴുതാം എന്ന് തീരുമാനിച്ചു... 


ഇന്ദു കോൻ???


അത് മറ്റൊരു ദുരന്തം..... 


ജോലിസ്ഥലത്ത് ചളി വാരി വിതറിയ ഒരു സുഗന്ധം പരത്തുന്ന തള്ള....


കുറ്റം പറയരുതല്ലോ.... ഇന്ദുചേച്ചി മുത്താണ്.... 


ഞായറാഴ്ചകളിൽ 12-1 മണി ആകുമ്പോ എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചു ഉണർത്താൻ തള്ള അലാറം വെച്ചപോലെ ഫോൺ ചെയ്യാറുണ്ട്... 


കുറച്ച് നാളായി ആൾ വലിയ സങ്കടത്തിൽ ആണ്.... എന്നോ ഒരു നാൾ ചേച്ചീടെ വീട്ടിലെ ലൗ ബേഡ്സ്ൻ്റെ മുട്ട താഴെ വീണു പൊട്ടി... അത് തൻ്റെ അശ്രദ്ധ മൂലമാണ് എന്ന് വിചാരിച്ച് ആണ് എത്ര വിഷമം... കൂടിനു അകത്തു ഒരു ചെറിയ മൺകലം വെച്ചില്ല... അങ്ങനെ മുട്ടയിടാൻ മുട്ടിയ പക്ഷി ഇട്ട മുട്ട ആ ചെറിയ കൂടിൽനിന്നും നിലത്ത് വീണു പൊട്ടി... 


ദിവസവും കോഴിമുട്ട വാട്ടിയും പച്ചക്കും കുടിച്ചിരുന്ന ഇന്ദുചേച്ചിക്ക് ഇത്തിരിപ്പോന്ന ലൗബേഡ്സ്ൻ്റെ  മുട്ട പൊട്ടിയത്തിൽ ഉള്ള വിഷമം  ഇടറിയ സ്വരത്തിൽ നിന്ന് മനസ്സിലാക്കാം ആയിരുന്നു.. 


ഇത് എല്ലാം തുടങ്ങുന്നത് ഇന്ദു ചേച്ചിയുടെ കുടുംബം ഒരു പുതിയ വീട് വെച്ച് അവിടെ താമസിച്ചു തുടങ്ങിയ ശേഷമാണ്... 


പുതിയ വീട്ടിൽ വിരുന്നിനു ചേച്ചി എന്നെ ഉൾപ്പെടെ ഓഫീസിൽ ഉള്ള എല്ലാരേയും ക്ഷണിച്ചിരുന്നു... ഷറഫൂനെയും.... 


ബൈദബൈ..... Sharafuddeen... Reshma Sharafuddeen .... ആളെക്കുറിച്ച് ക്ലൈമാക്സിൽ പറയാം....  


വീട് കേറിത്താമസത്തിന് വരാൻ പറ്റാത്ത ഷറഫുദ്ദീൻ 1-2 മാസത്തിനു ശേഷം ആ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ടു.... തൻ്റെ പിന്നിൽ ഒളിപ്പിച്ചു വെച്ച ഒരു വലിയ പൊതി ഷറഫുദ്ദീൻ ഇന്ദുത്തള്ള കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു... അങ്ങനെ ആ ആകാംക്ഷഭരിത നിമിഷങ്ങൾക്ക് ഒടുവിൽ ആ സമ്മാനം ഷറഫു ചേച്ചിക്കും കുടുംബത്തിനും സമ്മാനിച്ചു... സന്തോഷത്തിൻ്റെ കുറച്ച് നിമിഷങ്ങൾ.... ഒരു കുഞ്ഞികൂടിന് അകത്ത് 2 ലൗബേഡ്‌സ്...  വീടിന് അലങ്കാരമായി തൂക്കി ഇടാൻ, അവയുടെ മാധുര്യമുള്ള കൊഞ്ചലും കേൾക്കാൻ ഷറഫുദ്ദീൻ ന്റെ മധുര സമ്മാനം....


പിന്നുള്ള നാളുകൾ ചേച്ചി തിന വാങ്ങാനും അവയ്ക്ക് വെള്ളവും കൊടുക്കാനും സമയം കണ്ടെത്തി... പൂർണ വളർച്ചയെത്തിയ ഒരു പക്ഷിയെ മറ്റെ ലൗബേഡ് 🐦 പിന്തുടർന്ന് കൊത്തുന്നതും ഓടിക്കുന്നതും കണ്ടപ്പോ ഉടൻതന്നെ ചേച്ചിക്ക് കാര്യം പിടികിട്ടി... ഒരു പേറ് എടുക്കാൻ ചേച്ചി മാനസികമായി തയ്യാർ ആയി.. 


ജോലിത്തിരക്കിനിടയിൽ അവയുടെ കൂട്ടിൽ ഒരു മൺകലം വെക്കാൻ ഉള്ള പരിജ്ഞാനം ചേച്ചിക്ക് ഗൂഗിൾ ചെയ്തു മനസ്സിലാക്കാൻ സാധിച്ചില്ല... ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാൻ ഉള്ള വിവേകവും ഇല്ല... വാട്ട് ടു ഡു ....പൂവർ ഇന്ദു....



അങ്ങനെ നിനയ്ക്കാത്ത ഒരുദിനം കൂടിനു താഴെ കണ്ട ഒരു കാഴ്ച ആളെ വല്ലാതെ വിഷമിപ്പിച്ചു... കിളി ഇട്ട മുട്ട താഴെ വീണു പൊട്ടിയിരുന്നു ... അമ്മയുടെ (ഇന്ദു) മുഖത്തെ വിഷമം സ്വന്തം മക്കളെ വല്ലാതെ നോവിച്ചു ... 


ഇനി എന്ത് ചെയ്യും..... 


അങ്ങനെ ഇന്ദു മറ്റൊരു സുഹൃത്തിൻ്റെ നിർദേശ പ്രകാരം കൂട്ടിൽ കിളിക്കൂ മുട്ടയിടാൻ ഉള്ള എല്ലാ സന്നാഹങ്ങളും ഏർപെടുത്തി ... 


ഇപ്പൊ പ്രശ്നം മറ്റൊന്ന് ആണ്... 2 കിളികളും വേറെ വേറെ മൂലകളിൽ ആണ് ഇരിപ്പ്... ലൗ തീരെ ഇല്ല.... ഒരു അവസരത്തിൽ കൗൺസിലിംഗിന് കൊണ്ടുപോകാൻ പറ്റുവോ എന്ന് വരെ ഉപദേശം തേടി ... (ഗൂഗിൾ ക്രോം ഹിസ്റ്ററി)


കിളിക്കൂടിലെ മൗനം ഇന്ദുവിൻ്റെ മനസ്സിലും പ്രതിധ്വനിച്ചു.... 


അങ്ങനെ ഇരിക്കെ ഒരു നാൾ പെറ്റ്സിനെ വളർത്തി പരിചയമുള്ള സുഹൃത്ത് വീട്ടിൽ വന്നപ്പോൾ തന്നെ അലട്ടുന്ന ഈ പ്രശ്നം ഇന്ദുത്തള്ള അവതരിപ്പിച്ചു ... 


കിളികൂട്ടിൽ നോക്കിയ സുഹൃത്ത് ഏറെ നേരം ചിരിച്ചു... പിന്നെ ചിരിച്ചു, കരഞ്ഞു..... 


ഇളിഭ്യയായ ഇന്ദു ഇണ് കാര്യം മനസിലായില്ല.... 


എന്താണ് .... ഇന്ദു ചോദിച്ചു... 


ആൺ കിളികൾ മുട്ട ഇടാറില്ല എന്ന മറുപടി ആണ് ഇന്ദുവിന് ലഭിച്ചത്.... 


ഇന്ദൂനു കാര്യം മനസിലായില്ല ... 


പുള്ളി പറഞ്ഞു.... "സ്ത്രീയെ, മിനിമം 1 പെൺ കിളി എങ്കിലും ഉണ്ടെങ്കിലേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടകുള്ളു.... "


അമളി മനസിലായി ഇന്ദു 2 ആൺ കിളികളെ തനിക്ക് സമ്മാനിച്ച ഷറഫുദ്ദീൻ നെ മനസ്സിൽ സ്മരിച്ചു .... 

സ്കൂട്ടിന്റെ ചാവി എടുത്ത ഇന്ദു ഉടൻ തന്നെ ഒന്നും പറയാതെ എങ്ങോട്ടോ യാത്ര തിരിച്ചു.... 



(ഷറഫുദ്ദീൻ ഇന്നും ആർക്കൊക്കെയോ  ലൗബേഡ്സിനെ  ഗിഫ്റ്റ് ചെയ്യുന്നു..... ഇന്ദു കൂട്ടിലെ പുതിയ 2 കിളികൾ മുട്ടയിടാൻ വെക്കാൻ ചകിരിക്കായി തേങ്ങ പൊതിക്കുന്നൂ, ജ്യോതിസ് അവൻ്റെ കിളികൾക്കായി പുതിയ കിളിക്കൂട് വാങ്ങി)




ശുഭം.... 


#അ കൂടിനു താഴെ പൊട്ടി കിടന്ന മുട്ട എന്ന് ഇന്ദു പറയുന്ന സാധനം എന്താണെന്ന് ഇന്നും എല്ലാവർക്കും സംശയം ബാക്കി......




"Sharaffudeen.... എന്നാ സുമ്മവാ"





Comments

Post a Comment

Popular posts from this blog

നിഴൽ കുറിപ്പ്

അരയും തുടയും - ഒരു ഓർമ്മകുറിപ്പ്