നിഴൽ കുറിപ്പ്
ഇതൊരു മരണകുറിപ്പാണ് ..
ചേതന ഉള്ള ശരീരത്തിന്റെ ചേതനയറ്റ മനസിന്റെ മരണകുറിപ്പ് ....
ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.. ഞാനും നീയും നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ എന്റെ സ്‌മൃതികളിൽ മാത്രം ഒതുങ്ങിയ ദിവസങ്ങളിലൂടെ ഞാൻ കടന്നുപോകുന്നു.. നിൻ നിഴലെങ്കിലും കൂട്ടായി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.
തികച്ചും നിനയ്ക്കാതെ നിന്റെ ചോദ്യവും അതിനു മറുപടി പറഞ്ഞതും ഇന്നും മധുര സ്മരണകൾ.
ഒത്തിരി തവണ കണ്ട നിന്നെ ഞാൻ ശ്രദ്ദിക്കുന്നതു ഒരു യാത്ര മധ്യേയാണ് ... വേറെ വേറെ വാഹനങ്ങളിൽ ആയി ഒരേ ദിശയിലോട്ടുള്ള പ്രയാണം ... പിന്നുള്ള ദിവസങ്ങളിൽ ഏതോ ഒരു ദിനം, നമ്മൾ ഒന്നിച്ചു യാത്ര ചെയ്യാൻ തീരുമാനിച്ചതും, പറയാതെ ബാക്കിവെച്ചതെല്ലാം കൊഞ്ചികുഴഞ്ഞതും , കായലിൽ സൂര്യൻ അസ്തമിക്കുന്നിടം കണ്ടതും ഒരു ചൂട് ചുംബനം തന്നതും എല്ലാം മനസിലൂടെ മിന്നി മായുന്നു.
മനസ്സിൽ പ്രണയത്തിന്റെ വേരോടി തുടങ്ങിയ മുതൽ ഉറക്കാനും ഉണർത്താനും നിൻ സ്വരം മാധുര്യം, നിന്നെ തൊട്ടിരിക്കുമ്പോൾ ഒരു ആനന്ദം.
ആരുമറിയാതെ കാത്തു സൂക്ഷിച്ചൊരു പ്രണയം, അതിന് വേലികൾ ഭേദിച്ച് പരസ്യമാകവേ , ബന്ധുജനം എന്ന പ്രാചീന വിഡ്ഡികൾ മതത്തിലും ധനത്തിലും നമ്മെ വേർതിർപ്പിക്കവേ, ഒരു വരി നീട്ടി എഴുതി നീ , അവിടെ നമ്മുടെ സ്വപ്‌നങ്ങൾ ആവര്‍ത്തിച്ച് വിരസമായിത്തീര്‍ന്ന ശൈലി പോലായി ..
എന്റെ ശ്രമങ്ങൾ വിജയം കണ്ടില്ല , എല്ലാരും ചുറ്റുമുണ്ടാകണമെന്ന ആഗ്രഹം എന്റെ സ്വാർത്ഥത എന്ന് മനസിലാക്കുന്നു ഞാൻ. നിസഹായനായി പോയി അങ്ങനെ , ഇപ്പോ വെറും നഷ്ടവും ദുഖവും
ഒത്തിരി ഇഷ്ടമുള്ള നിന്നെ ഇത്തിരി അകറ്റുന്നത് ഈ ചിന്ത മാത്രം "തീരുമാനം നിന്റേതു മാത്രമായി "
എന്റെ മനസിലെ നിന്റെ സ്മരണകളുടെ ചരമക്കുറിപ്പ്

Comments
Post a Comment