അവശേഷിപ്പുകൾ
ഹൃദയത്തിൻ കൂട്ടിൽ നീയും നിൻ സ്മരണകളും,
ചങ്കു തകർക്കുന്ന വേദന തന്നപ്പോഴും
ചങ്കു തകർക്കുന്ന വേദന തന്നപ്പോഴും
കൊടുമ്പിരികൊണ്ട പ്രണയത്തിന്റെ അവശേഷിപ്പുകൾ,
തുറങ്കിൽ അടച്ചപോൽ സൂക്ഷിച്ചിരുന്നു ഞാൻ.
മറന്നു പോകാതിരിക്കുവാൻ എന്നും,
ഓർത്തു കരഞ്ഞു വർഷങ്ങൾ അത്രയും
അവരും ഇവരും എല്ലാവരും ചേർന്ന്,
പഴുതിട്ടു, അങ്ങനെ ചോർന്നൊലിച്ചു പോകട്ടെ എന്ന്
കേവലം വേദന മാത്രമായി ശേഷിച്ചു,
രക്ഷപെട്ടു നിൻ രൂപവും ശബ്ദവും
കാലങ്ങൾ ഇത്രയും കടന്നു പോയി,
ബാക്കിയായി എൻ പ്രണയവും ആധിയും
താഴിട്ടുവെച്ച അറയൊന്നു തുറന്നപ്പോൾ,
ശേഷിപ്പ് വേദന കിടന്നുറങ്ങുന്നു ക്ഷീണിച്ചു
പെണ്ണേ നിന്നെ ഓർത്തു ഞാൻ,
എന്നാൽ അരുമയല്ല നീ എനിക്ക് ഇന്ന്
ഈനാളും എന്താണ് പ്രണയിച്ചത് എന്ന് ധ്യാനിച്ചു ഞാൻ,
ധരിച്ചു അതീ നൊമ്പരത്തെ ആണെന്ന്
താഴുപേക്ഷിച്ചു സ്വതന്ത്രമാക്കുന്നു നിന്നെ ഞാൻ,
നൊമ്പരമേ നീ എന്നിൽ നിന്ന് പറന്നകന്നാലും
ഇനി ഈ വഴി പോകുമ്പോൾ എങ്ങാനും,
എന്റെ സ്‌മൃതിൽ നീ വന്നൊരുമ്മ തന്നാലൂം
ഒരു ചെറു ചിരിയിൽ ഒതുക്കും ഞാൻ നമ്മുടെ സൗഹൃദം,
പിന്നെ നടന്നു നീങ്ങും ആ വഴിത്താരയിലൂടെ ഞാൻ.

Comments
Post a Comment